ഇടുക്കി: പട്ടികജാതി വികസന വകുപ്പ് എട്ടാം ക്ലാസ് മുതൽ പ്ലസ്ടുവരെ പഠിക്കുന്ന ഒരുലക്ഷം രൂപയിൽ താഴെ കുടുംബവാർഷിക വരുമാനമുള്ള പട്ടികജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 120 സ്‌ക്വയർഫീറ്റ് പഠനമുറി പണിയുന്നതിന് 2 ലക്ഷം രൂപ ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖയും സഹിതം ആഗസ്റ്റ് 12നകം ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. വിവരങ്ങൾക്ക് ഫോൺ 8547630078.