തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴ മെട്രോയും ഓട്ടോജെറ്റ് ക്ലീനിങ് ആൻഡ് സാനിറ്റീസിങ് എക്‌സ്‌പേർട്‌സും ചേർന്ന് നഗരം അണുവിമുക്തമാക്കി. തൊടുപുഴ ബസ് സ്റ്റാൻഡിൽ നഗരസഭ അദ്ധ്യക്ഷ സിസിലി ജോസ് പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലൂസി ജോസഫ്, ക്ലബ് സെക്രട്ടറി രതീഷ് ദിവാകരൻ, ട്രഷറർ ബിജു ആദർശ്, സോൺ ചെയർമാൻ ബാബു പള്ളിപ്പാട്ട്, ചാർട്ടർ പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് എം.എൻ. സുരേഷ്, ഡയറക്ടർ സി.സി. അനിൽ കുമാർ, സർവീസ് ചെയർപേഴ്സൺ ജോഷി ഓട്ടോജെറ്റ്, എം.സി.സി പ്രശാന്ത് കുമാർ, അരുൺ ആർ എന്നിവർ പങ്കെടുത്തു. ബസ് സ്റ്റാന്റ്, നഗരത്തിലെ കാത്തിരിപ്പ് കേന്ദ്രങ്ങൾ, പൊലീസ് സ്റ്റേഷൻ, ഇടുക്കി പ്രസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളാണ് അണുവിമുക്തമാക്കിയത്.