തൊടുപുഴ:സ്വർണ്ണക്കടത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും സർക്കാരിന്റെ അഴിമതികളും സി ബി ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം പി, യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ.എസ് അശോകൻ എന്നിവർ രാജീവ് ഭവനിൽ സത്യാഗ്രഹം അനുഷ്ഠിച്ചു. സത്യാഗ്രഹ സമരം കെ പി സി സി ജനറൽ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. എ ഐ സി സി മെമ്പർ അഡ്വ. ഇ എം ആഗസ്തി എക്സ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി സമപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി റ്റി എം സലിം ഉദ്ഘാടനം ചെയ്തു. . മാത്യു സ്റ്റീഫൻ എക്സ് എം എൽ എ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം ജെ ജേക്കബ്ബ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, കെ പി സി സി എക്സിക്യുട്ടിവ് മെമ്പർ എം കെ പുരുഷേത്തമൻ, സി എം പി ജില്ലാ സെക്രട്ടറി സുരേഷ് ബാബു, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി എം അബ്ബാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മാനുങ്കൽ, തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസ്, വൈസ് ചെയർമാൻ ലൂസി ജോസഫ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, ഡി സി സി ജനറൽ സെക്രട്ടറിമാരായ ഷിബിലി സാഹിബ്, എൻ ഐ ബെന്നി, റ്റി ജെ പീറ്റർ, കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി മെമ്പർ അഡ്വ. ജോസഫ് ജോൺ, കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ്ബ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, മഹിള കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ പി എൻ സീതി അദ്ധ്യക്ഷത വഹിച്ചു.
ജോൺ നെടിയപാല സ്വാഗതവും, ജാഫർഖാൻ മുഹമ്മദ് കൃതജ്ഞതയും പറഞ്ഞു.