കട്ടപ്പന: ഫോർത്തുനാത്തൂസ് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ശുചീകരണ തൊഴിലാളി തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഏഴിന് രാവിലെ 11ന് നഗരസഭ കാര്യാലയത്തിൽ നടക്കും. 25 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. 660 രൂപയാണ് പ്രതിദിന വേതനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഭക്ഷണവും സുരക്ഷ കിറ്റും ലഭ്യമാക്കും.