തൊടുപുഴ: ജില്ലയിൽ ഇന്നലെ 26 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം 54 പേർക്ക് രോഗം ഭേദമായത് ആശ്വാസമായി.
സമ്പർക്കം
ഇടവെട്ടി സ്വദേശികളായ വൃദ്ധനും (89) സ്ത്രീയും (42) ,
ഏലപ്പാറ സ്വദേശികളായ കുട്ടികൾ (17, 12)
കൊന്നത്തടി സ്വദേശിനിയായ ഒമ്പത് വയസുകാരി
വണ്ടിപ്പെരിയാർ സ്വദേശി (26)
പീരുമേട് സ്വദേശി (46)
കരിങ്കുന്നം സ്വദേശിനി (71)
ആഭ്യന്തര യാത്ര
ബാംഗ്ലൂരിൽ നിന്നെത്തിയ കരുണാപുരം സ്വദേശികൾ (30, 27, 26)
ഹൈദരാബാദിൽ നിന്നെത്തിയ കരുണാപുരം സ്വദേശിനി (11)
ബാംഗ്ലൂരിൽ നിന്നെത്തിയ മൂന്നാർ സ്വദേശി (40)
തേവാരത്ത് നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശിയായ എട്ടു വയസുകാരൻ.
തേനിയിൽ നിന്നെത്തിയ രാജകുമാരി ഖജനാപ്പാറ സ്വദേശികൾ (47, 12)
തേവാരത്ത് നിന്നെത്തിയ സേനാപതി സ്വദേശി (64)
തമിഴ്‌നാട്ടിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശികൾ (53, 30, 63, 47)
ഗൂഡല്ലൂരിൽ നിന്നെത്തിയ ആനവിലാസം ചക്കുപള്ളം സ്വദേശിനികൾ (22, 54)
തേനിയിൽ നിന്നെത്തിയ വള്ളക്കടവ് വണ്ടിപ്പെരിയാർ സ്വദേശി (50)
വിദേശത്ത് നിന്നെത്തിയവർ
അബുദാബിയിൽ നിന്നെത്തിയ കരിമണ്ണൂർ സ്വദേശി (35)
ദമാമിൽ നിന്നെത്തിയ തൊടുപുഴ സ്വദേശി (31)
ഇവർ രോഗമുക്തർ
കട്ടപ്പന സ്വദേശി, 10 കുമളി സ്വദേശികൾ , അമരാവതി സ്വദേശിനി, രണ്ട് ഉടുമ്പൻചോല സ്വദേശികൾ, രണ്ട് ഏലപ്പാറ സ്വദേശികൾ, രണ്ട് ഉടുമ്പൻചോല സ്വദേശി, പണിക്കൻകുടി സ്വദേശി, അഞ്ച് രാജാക്കാട് സ്വദേശികൾ, നാല് കഞ്ഞിക്കുഴി സ്വദേശികൾ , മൂന്ന് അടിമാലി ഇരുമ്പുപാലം സ്വദേശികൾ, അടിമാലി മച്ചിപ്ലാവ് സ്വദേശി, രണ്ട് പൈനാവ് സ്വദേശിനികൾ, അഞ്ച് ഇടവെട്ടി സ്വദേശികൾ, മൂന്ന് മുള്ളരിങ്ങാട് സ്വദേശികൾ, മൂന്ന് തൊടുപുഴ സ്വദേശികൾ, വണ്ണപ്പുറം സ്വദേശിനി, അരിക്കുഴ സ്വദേശി, വണ്ടമറ്റം സ്വദേശി, ഉടുമ്പന്നൂർ സ്വദേശി, മുതലക്കോടം സ്വദേശി, മൂന്ന് കരിമ്പൻ സ്വദേശികൾ, സേനാപതി സ്വദേശി