തൊടുപുഴ : വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച ചിറ്റാറിലെ ഫാം ഉടമ കുടപ്പനകുളം പടിഞ്ഞാറേ ചെരുവിൽ വി.പി മത്തായിയുടെ മരണത്തിൽ സർക്കാർ ധനസഹായം നൽകണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്)​ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരായ വനപാലകരിൽ നിന്നും തുക ഈടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ വഴി കൂടിയ യോഗത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാനിയ്ക്കൽ ഉദ്ഘാടനം ചെയ്തു.