ഇടവെട്ടി : ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി ആദ്യ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയപ്പോൾ വിട്ടുപോയതും പിന്നീട് അർഹത നേടിയതുമായ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭൂരഹിത​- ഭവന രഹിതർക്കും 14 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ തെക്കുംഭാഗം ഹോമിയോ ഡിസ്പെൻസറിക്ക് സമീപമുള്ള ഹെൽപ്പ് ഡെസ്ക് മുഖേനയോ മൊബൈൽഫോൺ വഴിയോ ഓൺലൈനായി അപേക്ഷ സമ‌ർപ്പിക്കാം. അപേക്ഷയോടൊപ്പം റേഷൻ കാർ‌ഡ്,​ ആധാർ കാർഡ് ,​ വരുമാന സർട്ടിഫിക്കറ്റ്,​ ഭൂമിയില്ലായെന്ന് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം,​ മുൻഗണന തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കണം. ഫോൺ : 04862​ - 223809.www.life2020.kerala.gov.in