tree
കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിലെ വെള്ളിലാങ്കണ്ടം കുഴൽ പാലത്തിൽ മരം കടപുഴകി വീണ നിലയിൽ

കട്ടപ്പന: മരം കടപുഴകി വീണ് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ അരമണിക്കൂർ ഗതാഗതം മുടങ്ങി. ലൈനിൽ മരച്ചില്ലകൾ പതിച്ച് മേഖലയിൽ രണ്ടു മണിക്കൂർ വൈദ്യുതി വിതരണവും തടസപ്പെട്ടു.
ഇന്നലെ രാവിലെ 11 ഓടെ വെള്ളിലാംകണ്ടം കുഴൽപാലത്തിനു മുകൾ ഭാഗത്താണ് വാകമരം കടപുഴകി വീണത്. ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. നാട്ടുകാരാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.