sujith

തൊടുപുഴ: പ്രണയം നടിച്ചും സിനിമയിലഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് പെരിങ്ങാട്ടുകുറിശ്ശി വീട്ടിൽ സുജിത്താണ് (28) കരിമണ്ണൂർ പൊലീസിന്റെ പിടിയിലായത്. ഇയാൾക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. നിമയിലെ പ്രൊഡക്ഷൻ കൺട്രോളറാണെന്ന വ്യാജേനയാണ് ടിക് ടോക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാളടുത്തത്. അഭിനയിക്കാൻ അവസരം വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയും പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു. തുടർന്ന് ഇയാൾ ഇടുക്കി ജില്ലയിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോൾ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പാലക്കാട്ടെ വീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ വേറേയും പെൺകുട്ടികളെ സമാനമായ രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്.കൊവിഡ് പരിശോധനയ്ക്ക് ശേഷം മുട്ടത്ത് നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പരിശോധനാ ഫലം നെഗറ്റീവായാൽ കോടതിയിൽ ഹാജരാക്കും.