നെടുങ്കണ്ടം: കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി സംമ്പർക്കം പുലർത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ ആരോഗ്യ പ്രവർത്തകരെ ഫോണിൽ വിളിച്ചവർ 38 പേർ. കുഴഞ്ഞ് വീണ് മരിച്ച വട്ടുപാറ കളത്തിൽ വീട്ടിൽ ഏലികുട്ടി ദേവസ്യ (58) യ്ക്ക് പിന്നീട് കൊവിസ്
സ്ഥിതികരിച്ചതോടെയാണ് രോഗിയുമായി സംമ്പർക്കം പുലർത്തിയവർ ആശങ്കയിലായത്. ഏലിക്കുട്ടി പനിക്കായാണ് തുക്കുപലം അർപ്പണയിൽ ചികിത്സ തേടിയത്. ഇവരെ കാണാൻ പലരും ഭവന സന്ദർശനം നടത്തിയിരുന്നു. കൊവിഡ് ഫലം വരുന്നതിന് മുമ്പ്
സംസ്‌കാര സമയം നിശ്ചയിച്ചതിനെ തുടർന്ന് ആളുകൾ വീട്ടിൽ എത്തിയിരുന്നു. ടെസ്റ്റ് ഫലം പോസിറ്റീവായതും ഏലിയാമ്മയുടെ മക്കൾക്ക് രോഗലക്ഷണം കാണിക്കാൻ തുടങ്ങിയതുമാണ് സമ്പർക്കം പുലർത്തിയവർ പരിഭ്രാന്തിയിലാകാൻ
ഇടയാക്കിയത്. ഇതിനെ തുടർന്ന് പരിഭ്രാന്തിയിലായവർക്ക് ഫോണിലൂടെ കൗൺസിലിങ് നൽകാനുള്ള ഒരുക്കത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ.പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടും
ആരോഗ്യ വകുപ്പ് അധികൃതർ എടുത്ത് വരികയാണ്.നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളിലായി ഉൾപ്പെടുന്ന തൂക്കുപാലത്തും പരിസര പ്രദേശങ്ങളിലുമായി സമ്പർക്ക പട്ടികയിൽ 269 പേരാണുളളത്. ഇതിൽ 54 പേർ രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരാണ്. വീട്ടമ്മ ചികിത്സ തേടിയ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് അടപ്പിച്ചിരുന്നു. ആശുപത്രിയിലെ ഡോക്ടറും മുഴുവൻ ജോലിക്കാരും
നിരീക്ഷത്തിലാണ്. രോഗിയെ ആശുപത്രിയിൽ എത്തിച്ച ബന്ധുക്കൾ രണ്ട് തവണ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെത്തിയതിനെത്തുടർന്ന് രണ്ട് പൊലീസുകാരും നിരീക്ഷണത്തിലണ്. വീട്ടമ്മയുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കൾ, മരണ സമയം ആശുപത്രിയിൽ
എത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പടെയുള്ള സംഘത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇത്തരത്തിൽ ബന്ധപ്പെട്ടവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ബിജു ഫിലിപ്പ് അറിയിച്ചു. സമ്പർക്ക പട്ടിക പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കരുണാപുരംപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലും, പാമ്പാടുംപാറ പഞ്ചായത്തിലെ നാലാം വാർഡിലും ആരോഗ്യ വകുപ്പ് വിവര ശേഖരണം നടത്തിവരികയാണ്.