rakshabandhan

തൊടുപുഴ: പൗർണ്ണമി ദിവസത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ എസ് അജിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ ബിജെപി ജില്ലാ കാര്യാലയത്തിൽ രക്ഷാബന്ധൻ മഹോത്സവം ആഘോഷിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി.ശ്യാംരാജ്, ജില്ലാ സെക്രട്ടറി അഡ്വ :അമ്പിളി അനിൽ, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൻ. വേണഗോപാൽ, എൻ. കെ. അബു, മണ്ഡലം സെക്രട്ടറി ഗിരീഷ് പൂമാല , മണ്ഡലം ട്രെഷറർ കെ ജി സന്തോഷ്, ന്യുനപക്ഷ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സനു പി ജോസഫ്,ബിജെപി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, യുവമോർച്ച നിയോജക മണ്ഡലം സെക്രട്ടറി ബിപിൻ ദാസ്, മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.