മണക്കാട്: ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ പുതുതായി ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് മണക്കാട് പഞ്ചായത്തിൽ സജ്ജീകരിച്ചിട്ടുള്ള ഹെൽപ് ഡെസ്‌ക് വഴിയും അക്ഷയ കേന്ദ്രങ്ങളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ള ഭവന രഹിതരായ മുഴുവൻ പേരും ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ അറിയിച്ചു.