തൊടുപുഴ: രക്തക്കുഴൽ വികസിക്കുന്ന അസുഖത്തോടൊപ്പം ഇരുവൃക്കകളും തകരാറിലായ വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു. തെക്കുംഭാഗം കാഞ്ഞിരംകുന്നേൽ രാജന്റെ ഭാര്യ ഗീതയും (56) കുടുംബവുമാണ് ഭാരിച്ച ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ പകച്ചു നിൽക്കുന്നത്. ഛർദിയായിരുന്നു അസുഖത്തിന്റെ പ്രാരംഭ ലക്ഷണം. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഇരുവൃക്കകളും തകരാറിലായത് കണ്ടെത്തി. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രക്തക്കുഴലുകൾ വികസിക്കുന്ന രോഗം മൂലമാണ് വൃക്കകൾ തകരാറിലായതെന്ന് കണ്ടെത്തിയത്. ഇ.എസ്.ഐയുടെ സഹായത്തോടെ തലച്ചോറിൽ നിന്ന് ഹൃദയത്തിലേയ്ക്ക് വരുന്ന രക്തക്കുഴൽ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ കഴിഞ്ഞു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണം. അതിനായി ഭീമമായ തുക ചെലവാകും. കൂടാതെ മരുന്നിനും ഒന്നിടവിട്ട ദിവസങ്ങളിലെ ഡയാലിസിസിനും മറ്റുമായി അമ്പതിനായിരം രൂപയോളം മാസം ചെലവ് വരും. സ്വർണപ്പണിക്കാരനായ രാജന് ശ്വാസകോശം ചുരുങ്ങുന്ന അസുഖമുള്ളതിനാൽ ഇപ്പോൾ ജോലി ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല. മകൻ രാഹുലിന്റെ വരുമാനത്തിലാണ് കുടുംബം പുലരുന്നത്. ഭാരിച്ച ചികിത്സാ ചെലവുകൾ നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതിലും ഏറെയാണ്. ചികിത്സാ ആവശ്യത്തിനായി മകൻ രാഹുലിന്റെയും വാർഡ് മെമ്പർ ബീന വിനോദിന്റെയും പേരിൽ എസ്.ബി.ഐ തെക്കുംഭാഗം ശാഖയിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ:
രാഹുൽ രാജൻ കെ.ആർ
എസ്.ബി.ഐ തെക്കുംഭാഗം ശാഖ
അക്കൗണ്ട് നമ്പർ: 39521572717
ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ0070408.
ഫോൺ: 9526511687