തൊടുപുഴ : കരിങ്കുന്നത്ത് പ്രവർത്തിച്ച് വരുന്ന നവയുഗം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർദ്ധനരായ കുട്ടികൾക്ക് നൽകാനുള്ള ടെലിവിഷൻ സ്കൂൾ അധികൃതർക്ക് കൈമാറി. കരിങ്കുന്നം സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിന് രണ്ട് ടിവി സെറ്റും,​ നെടിയകാട് ലിറ്റിൽ ഫ്ളവർ യു.പി സ്കൂളിന് ഒരു ടിവി സെറ്റുമാണ് കൈമാറിയത്. ട്രസ്റ്റ് നടപ്പിലാക്കി വരുന്ന വിവിധങ്ങളായ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടിവി സെറ്റുകൾ നൽകിയത്. ട്രസ്റ്റ് ചെയർമാൻ ജോസ് ഐലടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ. അലക്സ് ഒലിക്കര ഉദ്ഘാടനം ചെയ്തു.