kshanika
ക്ഷണിക പോസ്റ്റർ.

കട്ടപ്പന: കോവിഡ് കാലത്ത് തുടരേണ്ട ജാഗ്രത ഓർമപ്പെടുത്തി ക്ഷണിക എന്ന പേരിൽ മോഷൻ സ്‌റ്റോറി പുറത്തിറങ്ങി. നിയമനടപടിയിൽ നിന്നു രക്ഷപ്പെടാനായി പേരിനുമാത്രം മുഖാവരണം ധരിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. 15 ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കട്ടപ്പന സ്വദേശി ജാക്സൺ തോമസാണ് ആശയവും ഛായാഗ്രഹണവും. സൂര്യലാൽ സുഗതൻ, പി.എസ്. ശ്യാമ, നുവൽ സിജോ എന്നിവരാണ് അഭിനേതാക്കൾ.
അനു രഞ്ജിത്ത് രചനയും ദീപു തോമസ് എഡിറ്റിംഗും വിവരണവും ജിക്സൺ തോമസ് സഹ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. കട്ടപ്പനയിൽ നടന്ന ചടങ്ങിൽ കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി പ്രകാശനം നിർവഹിച്ചു. കട്ടപ്പന പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം, കൗൺസിലർ സിബി പാറപ്പായി തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്ര പ്രവർത്തകർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ മോഷൻ സ്റ്റോറി പുറത്തിറക്കി.