തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് സാരമായി പരിക്കേറ്റു. പെരിയാമ്പ്ര പുത്തൻപുരയ്ക്കൽ തോമസിന്റെ മക്കളായ ബിബിൻ തോമസ് (18), സഹോദരൻ ബിനിൽ തോമസ് (15) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11ന് മണക്കാട് കുന്നത്തുപാറയ്ക്കു സമീപമായിരുന്നു അപകടം. തൊടുപുഴയിൽ വാഹന ഷോറൂമിലേക്ക് പോകുന്നതിനിടെ ബൈക്കിൽ ദിശ തെറ്റിയെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിലെ ഗട്ടർ ഒഴിവാക്കിയപ്പോഴാണ് കാർ ബൈക്കിൽ ഇടിച്ചത്. പരിക്കേറ്റ ബിബിനെയും ബിനിലിനെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിബിന്റെ നട്ടെല്ലിനു ക്ഷതവും ശരീരത്ത് പരിക്കുമേറ്റു. ബിനിലിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.