കരിമണ്ണൂർ : കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ വണ്ടമറ്റം ഭാഗത്ത്പാട്ടത്തിന് പ്രവർത്തിക്കുന്ന പന്നിഫാമിനെതിരെനാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ഫാമിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് നാട്ടുകാർക്ക് അസഹ്യമായി. ഫാമിനെതിരെ പഞ്ചായത്തിൽ പരാതി കൊടുത്തിട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ ജില്ലാ കളക്ടർക്കും ഡി.എം.ഒ ക്കും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പ്രദേശവാസികൾ.