തൊടുപുഴ: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഓണം ബക്രീദ് ഖാദി മേള ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്‌സൺ സിസിലി ജോൺ നിർവ്വഹിച്ചു. ഖാദി വസ്ത്രങ്ങൾക്ക് 20 ശതമാനം മുതൽ 30 ശതമാനം വരെ സർക്കാർ റിബേറ്റ് ലഭിക്കും. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. മേള ആഗസ്റ്റ് 30ന് അവസാനിക്കും.