ഇടുക്കി :ആരോഗ്യകേരളത്തിൽ (നാഷണൽ ഹെൽത്ത് മിഷൻ) കൊവിഡ് 19 ആയി ബന്ധപ്പെട്ട് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികയും യോഗ്യതയും: അറ്റൻഡർ ഏഴാം ക്ലാസ് പാസായിരിക്കണം, യാതൊരുവിധ ഡിഗ്രിയും ഉണ്ടാകാൻ പാടില്ല, വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായിരിക്കണം( സ്ഥിരതാമസ സർട്ടിഫിക്കറ്റ്/ റേഷൻകാർഡിന്റെ കോപ്പി സമർപ്പിക്കണം). ബയോമെഡിക്കൽ എഞ്ചിനീയർ എം.ടെക് ഇൻ ബയോമെഡിക്കൽ/ ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബി.ടെക് ഇൻ ബയോമെഡിക്കൽ / ഇലക്‌ട്രോണിക്‌സ് ആന്റ് ഇൻസ്ട്രമെന്റേഷൻ എഞ്ചിനീയറിംഗ്, ഒരു വർഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഫാർമസിസ്റ്റ് മാസ്റ്റർ ഓഫ് ഫാർമസി/ ബാച്ചിലർ ഓഫ് ഫാർമസി/ഡിപ്ലോമ ഇൻ ഫാർമസി, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ, പ്രവൃത്തി പരിചയം അഭികാമ്യം. ഇടുക്കി ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന. പ്രായം 2020 ഓഗസ്റ്റ് ഒന്നിന് 40 കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ഒപ്പിട്ട ശേഷം അനുബന്ധരേഖകൾ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാല് മണിക്ക് മുമ്പായി careersnhmidukki@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 232221.