കുമളി:പരമ്പരാഗത തൊഴിലുകളെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സി.വി.ആനന്ദബോസ് കമ്മീഷൻ കേരളത്തിൽ നിന്നും കയർ, കശുവണ്ടി, ബീഡി തൊഴിലാളികൾ എന്നിവരെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാരമ്പര്യ പൈതൃകതൊഴിലാളികളായ വിശ്വകർമ്മജർ ചെയ്തു വരുന്ന ഇരുമ്പു പണി, മരപ്പണി, ഓട്വാർക്കപ്പണി, കൽപ്പണി, സ്വർണ്ണപ്പണി, എന്നീ തൊഴിലുകൾ കൂടി ഉൾപ്പെടുത്തി ജന്മം കൊണ്ടും കർമ്മം കൊണ്ടും പൈതൃകതൊഴിലാളികളായ വിശ്വകർമ്മജരോട് നീതി പുലർത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് കേരള വിശ്വകർമ്മ സഭ ജില്ലാ കമ്മറ്റി നേതൃ യോഗം ആവശ്യപ്പെട്ടു. കേരള വിശ്വകർമ്മ സഭ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് പുല്ലാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് കോടിയാനി ചിറ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി സജി വെമ്പള്ളിൽ, കെ.എ.അരുണാചലം, സി. വി. ശശീന്ദ്രൻ ,ബി.സുരേഷ് എന്നിവർ സംസാരിച്ചു