തൊടുപുഴ: ബി. ആർ. സിയുടെ ആഭിമുഖ്യത്തിൽ എല്ലാ പഞ്ചായത്തുകളിലും പ്ളസ് വൺ അഡ്മിഷന് ഏകജാലകം ഹെൽപ്പ് ഡസ്ക്കുകൾ ആരംഭിച്ചതായി തൊടുപുഴ ബ്ളോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ ബിജു സ്കറിയ അറിയിച്ചു.ബി. ആർ. സി കാഞ്ഞിരമറ്റം, ജി. എൽ. പി. എസ് കോലാനി, ജി. എൽ. പി എസ് കരിങ്കുന്നം, എസ്. എസ്. എച്ച്. എസ് പുറപ്പുഴ, ജി. എൽ. പി. എസ് കുമാരമംഗലം,ജി. എൽ. പി. എസ് അരിക്കുഴ, എസ്. ജി. യു. പി. എസ് കല്ലാനിക്കൽ എന്നിവടങ്ങളിലാണ് ഹെൽപ്പ് ഡസ്ക്കുകൾ പ്രവർത്തിക്കുന്നത്.