തൊടുപുഴ : തൊടുപുഴ ആറ്റിൽ കാൽ വഴുതിവീണ് ഒഴുക്കിൽപ്പെട്ട 76 വയസ്സുള്ളയാളെ രക്ഷപ്പെടുത്തിയ വിദ്യാർത്ഥികളെ ഡീൻ കുര്യാക്കോസ് എം. പി അനുമോദിച്ചു.
പ്ലസ് ടു വിദ്യാർത്ഥികളായ ഡെറിക് കുര്യൻ, വി.എസ് അരുൺ ,ഫെബിൻ വടക്കേക്കര, ജെറിൻ കെ ജോൺ ,അഭിഷേക് എന്നവരെയാണ് വീടുകളിലെത്തി എം.പി ആദരിച്ചത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.രാജേഷ് ബാബു , ജോർളി കുര്യൻ, ബാബു ചാമക്കാല, യുജെൻ ബേബി , ജിമ്മി എന്നിവർഒപ്പമുണ്ടായിരുന്നു