തൊടുപുഴ: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വെർച്വൽ അവാർഡ് ചടങ്ങ് നടത്തി മണക്കാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ. പ്രിൻസിപ്പൽ ഇൻ ചാർജ് എം.പി. സിന്ധുമോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഉപഹാരസമർപ്പണവും നടന്നു. യോഗത്തിൽ അദ്ധ്യാപക- അനദ്ധ്യാപക രക്ഷാകർതൃ പ്രതിനിധികൾ പങ്കെടുത്തു. ലോക്ക്ഡൗൺ കാലത്ത് വിവിധ ക്ലബ്ബുകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച കുട്ടികളെയും ഈയവസരത്തിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് ഷിബു സി. നായർ ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ റിട്ട. പ്രിൻസിപ്പൽ എം. രമാദേവി മുഖ്യപ്രഭോഷണവും സ്റ്റാഫ് പ്രതിനിധി ഗീത കെ നന്ദിയും പറഞ്ഞു. യോഗത്തിൽ എല്ലാ അദ്ധ്യാപകരും പി.ടി. എ പ്രതിനിധികളും വിജയികൾക്ക് ആശംസകൾ അർപ്പിച്ചു.