ചെറുേണി :ഇടുക്കി കീരിത്തോടിൽ മണ്ണിടിച്ചിൽ. പകുതിപ്പാലം പടികപ്പള്ളിൽ സന്തോഷിന്റെ വീടിന് പിന്നിലേക്ക്ക് മണ്ണും കല്ലും ഇടിഞ്ഞ് വീണു. മരത്തിൽ തടഞ്ഞിരിക്കുന്ന കൂറ്റൻ കല്ലുകൾ വീടിന് ഭീഷണിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് കൂറ്റൻ പാറ ഉൾപ്പെടെ വീടിന് പിൻഭാഗത്തേക്ക് ഇടിഞ്ഞു വന്നത്. ശബ്ദം കേട്ട് വീട്ടിൽ നിന്നും എല്ലാവരും ഓടിമാറുകയായിരുന്നു. ഏതുനിമിഷവും നിലം പതിക്കാവുന്ന വിധത്തിൽ കൂറ്റൻ പാറ വീടിന്റ പിൻഭാഗത്ത് മരത്തിൽ തടഞ്ഞിരിക്കുന്നത് കൂടുതൽ അപകടകരമാണ്. ഈ സാഹചര്യത്തിൽ രാത്രിഎ്നെ ഈ വീട്ടിൽ കഴിയുമെന്ന ആശങ്കയിലാണ് ഈ കുടുംബം. . മണ്ണിടിച്ചിലിൽ കൃഷി ദേഹണ്ഡങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട് .