ചെറുതോണി : ഇടുക്കി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 2 കോടി 14 ലക്ഷം രൂപ അനുവദിച്ചു ഉത്തരവായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. പ്രളയത്തെ തുടർന്ന് ഗതാഗത യോഗ്യമല്ലാതായി തീർന്ന പഞ്ചായത്ത് റോഡുകൾക്ക് പുനരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ തൂംകുഴി-രാജീവ് ഗാന്ധി കോളനി റോഡ് 17 ലക്ഷം, കാമാക്ഷി പഞ്ചായത്തിലെ തമ്പുരാൻകുന്ന് റോഡ് 49 ലക്ഷം, കഞ്ഞിക്കുഴി പഞ്ചായത്തിലെ മീനുളിയൻ-വഞ്ചിക്കൽ റോഡിൽ കലുങ്ക് നിർമ്മാണം 25 ലക്ഷം, കാഞ്ചിയാർ പഞ്ചായത്തിലെ കല്യാണതണ്ട്-കുഴിയോടിപ്പടി റോഡ് 15 ലക്ഷം, കൊന്നത്തടി പഞ്ചായത്തിലെ പൊൻമുടി-അനിയൻകട റോഡ് 15ലക്ഷം, കമ്പിളികണ്ടം പാടം-പാറത്തോട് രണ്ടാം ഘട്ടം 30 ലക്ഷം, മരിയാപുരം പഞ്ചായത്തിലെ മരിയാപുരം-താണ്ടാംപറമ്പിൽ പാലം റോഡ് 20 ലക്ഷം, വാത്തിക്കുടി പഞ്ചായത്തിലെ ചൂരക്കുഴിപടി-പതിനാറാംകണ്ടം റോഡ് 15 ലക്ഷം, വാഴത്തോപ്പ് പഞ്ചായത്തിലെ മാറപ്പള്ളിക്കവല-കൊച്ചുപൈനാവ് റോഡ് 13.79 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. അതാതു ഗ്രാമപഞ്ചായത്തുകൾ മുഖേന ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.