കട്ടപ്പന :നഗരസഭയുടെ നേതൃത്വത്തിൽ ഫോർത്തുനാത്തൂസ് മെന്റൽ ഹെൽത്ത് കെയർ സെന്ററിൽ ഒരുക്കിയിരിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ശുചീകരണ ജോലികൾക്കായി മുൻസിപ്പൽ ഓഫീസിൽ ഓഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. പ്രായം 25-50. പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ദിവസവേതനം 660 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ഭക്ഷണവും സുരക്ഷാ കിറ്റും ലഭ്യമാക്കും.