തൊടുപുഴ: സി.എച്ച്. സെന്ററിന്റെയും കെ.എം.സി.സി അബുദാബി സൗത്ത് സോൺ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതലക്കോടത്തെ വൃദ്ധ, വികലാംഗ അഗതി മന്ദിരത്തിലേക്ക് കിടക്കകൾ നൽകി. സി.എച്ച് സെന്റർ ജില്ലാ ചെയർമാൻ കെ.എം.എ ഷുക്കൂർ വൃദ്ധ സദനം സൂപ്രണ്ട് സെബാസ്റ്റ്യൻ അഗസ്റ്റിന് കിടക്കകൾ കൈമാറി. സി.എച്ച്. സെന്റർ സെക്രട്ടറി ടി.എസ്. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അഡ്വ. സി.കെ. ജാഫർ സ്വാഗതമാശംസിച്ചു. സക്കീർ ഹുസൈൻ, പി.കെ.എ ലത്തീഫ്, അനസ് പി.ബി, ജീവനക്കാരായ സ്വപ്‌ന മാത്യു, സേതുലക്ഷ്മി പങ്കെടുത്തു.