ചക്കുപ്പള്ളം: മേഖലയിൽ കാറ്റിൽ മരം വീണ് രണ്ട് വീടുകൾക്ക് നാശം. ചക്കുപള്ളം താഴോടയിൽ മണിയുടെ വീടിന് മുകളിലേയ്ക്ക് പ്ലാവ് കടപുഴകി വീണ് വീടിന് ഭാഗിക നാശനഷ്ടം ഉണ്ടായി. ആർക്കും ആളപായം ഇല്ല. ഇന്നലെ പുലർച്ച ഉണ്ടായ കനത്ത കാറ്റിൽ മേപ്പാറ മുല്ലക്കര വീട്ടിൽ മനോജിത്തിന്റെ വീടിന്റെ 12 ഷീറ്റുകൾ പറന്ന് പോയി.