തൊടുപുഴ: പൊലീസ് ഹൗസിംഗ് സഹകരണ സംഘവും കേരള പൊലീസ് വെൽഫെയർ ബ്യൂറോയും സംയുക്തമായി പൊലീസ് ഉദ്യോഗസ്ഥർക്കായി കൊവിഡ് ആന്റിബോഡി ടെസ്റ്റ് നടത്തി. കട്ടപ്പന, നെടുംകണ്ടം, വണ്ടൻമേട്, കമ്പംമെട്ട്, പീരുമേട്, തങ്കമണി,​ പെരുവന്താനം സ്റ്റേഷനുകളിലുമായി 155 ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയരായി. തൊടുപുഴ, മുട്ടം, കരിങ്കുന്നം, കാഞ്ഞാർ, കുളമാവ്, കരിമണൽ, ക്രൈംബ്രാഞ്ച് ഇടുക്കി, എസ്.എസ്.ബി ഇടുക്കി, വിജിലൻസ് ഇടുക്കി യൂണിറ്റ് എന്നിവിടങ്ങളിലായി 249 ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയരായി. അടിമാലി, വെള്ളത്തൂവൽ, രാജാക്കാട്, ശാന്തൻപാറ, ദേവികുളം, മൂന്നാർ, മറയൂർ, ഉടുമ്പൻചോല സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്ന് പരിശോധനസൗകര്യം ഉണ്ടാകുമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ. ബൈജു, പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.ജി. മനോജ് കുമാർ എന്നിവർ അറിയിച്ചു.