banana

ചെറുതോണി: ശക്തമായ കാറ്റിലും മഴയിലും മണിയാറൻകുടിയിൽ വൻ കൃഷി നാശം. തഴത്തും മോഡയിൽ ജോയിയുടെ ഏത്ത വാഴത്തോട്ടമാണ് കഴിഞ്ഞ രാത്രിയിൽ കാറ്റിലും മഴയിലും നശിച്ചത്. മണിയാറൻ കുടി സിറ്റിക്ക് സമീപം സ്ഥലം പാട്ടത്തിനെടുത്താണ് ജോയി വാഴകൾ നട്ടത്. കുലകൾ പാതി മൂപ്പെത്തിയിരുന്നു. അഞ്ഞൂറ് വാഴകൾ നട്ടതിൽ നാനൂറ് എണ്ണവും ഒടിഞ്ഞു വീണു. പട്ടയ ഭൂമി അല്ലാത്തതിനാൽ വിളകൾ ഇൻഷുറൻസ് ചെയ്യാൻ സാധിച്ചില്ല. പൈനാവ് എസ് ബി ഐയിൽ നിന്നും മൂന്ന് ലക്ഷം രൂപ വായ്പയെടുത്താണ് ജോയി കൃഷി ചെയ്തത്. വിളകൾ നശിച്ചതോടെ കടകെണിയിലായിരിക്കുകയാണ് ഈ കർഷകൻ.