തൊടുപുഴ: ഭൂരഹിത ഭവന രഹിതരായവരെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയായ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതി 2017ലെ ലിസ്റ്റിൽ ഉൾപ്പെടാൻ കഴിയാതെ പോയ ആലക്കോട് പഞ്ചായത്തിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുന്നതിന് വേണ്ടി അർഹതാ മാനദണ്ഡങ്ങൾ പ്രകാരമുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ ആഗസ്റ്റ് 14 വരെ അക്ഷയ സെന്ററുകൾ മുഖേനയോ ഹെൽപ് ഡെസ്‌കുകൾ വഴിയോ സമർപ്പിക്കാം. വിശദ വിവരങ്ങൾ ആലക്കോട് പഞ്ചായത്ത് ആഫീസിൽ നിന്ന് ലഭ്യമാണ്.
വെള്ളിയാമറ്റം : വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിലെ നിലവിലുള്ള മെയിൻ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഭൂരഹിത ഭവന രഹിതരായവർക്കും ഭൂമിയുള്ള ഭവനരഹിതർക്കും 14 വരെ ഓൺലൈനായി ഏതെങ്കിലും അക്ഷയ വഴിയോ പഞ്ചായത്ത് ഹെൽപ്പ് ഡെസ്ക് വഴിയോ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ കാർഡ് , വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയും ഭൂരഹിത ഭവനരഹിതരായവർ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുടെ പേരിൽ ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.