തൊടുപുഴ: അയോധ്യ കർസേവകരെ ആദരിക്കുന്നതിന്റെ ഭാഗമായി തൊടുപുഴയിൽ നിന്ന് കർസേവയിൽ പങ്കെടുത്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജിയെ വെങ്ങല്ലൂർ സമന്വയ സമിതിയുടെ നേതൃത്വത്തിൽ ഖണ്ഡ് സംഘചാലക് എം.എം. മണി ഷാൾ അണിയിച്ച് ആദരിച്ചു. പി.ആർ. ഹരിദാസ്, പി.എസ്. കാർത്തികേയൻ പയ്യമ്പിള്ളിൽ, പി.പി. സാനു, വി.കെ. ബിജു, അനൂപ് പങ്കാവിൽ, അജു ധർമിഷ്ഠൻ, വി.എൻ. പങ്കജാക്ഷൻ, പി.പി. ചന്ദ്രശേഖരൻ, പ്രതീപ് കൈരളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.