ചെറുതോണി : കൊന്നത്തടി പഞ്ചായത്തിലെ മരക്കാനംനിരപ്പേൽക്കട റോഡിന് 25 ലക്ഷം രൂപ അനുവദിച്ചു ടെൻഡർ നടപടികൾ പൂർത്തിയായതായി കരാറുകാരൻ ഏറ്റെടുത്തിട്ടുള്ളതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്തു വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.