കട്ടപ്പന: മലയാള ഐക്യവേദി ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ കൊലുമ്പൻ സ്മാരക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നോവൽ, ചെറുകഥ, കവിത, നോൺ ഫിക്ഷൻ എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉഷാകുമാരിയുടെ ഊരുവിലക്ക് ആണ് മികച്ച നോവൽ. മോബിൻ മോഹന്റെ ആകാശം പെറ്റ തുമ്പികൾ മികച്ച ചെറുകഥയായി തെരഞ്ഞെടുത്തു. കവിത സമാഹാരംഷീല ലാലിന്റെ സൂര്യനൊളിക്കാത്ത കടൽ, നോൺ ഫിക്ഷൻദേവസ്യ കുഴിക്കാട്ടിന്റെ കോടമഞ്ഞിൽ ഉരുകിയവർ എന്നിവയും തെരഞ്ഞെടുത്തു.മികച്ച യുവ മാധ്യമ പ്രവർത്തകനുള്ള പ്രതിഭ പുരസ്‌കാരത്തിന് സൽജി ഈട്ടിത്തോപ്പ് അർഹനായി. മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ.പി. പ്രിയേഷ് പുരസ്‌കാര പ്രഖ്യാപനം നടത്തി.
ഡോ. എ.കെ. അർച്ചന, ഡോ. പ്രമോദ് എസ്, ഡോ. സിമി സുകുമാരൻ, ഡോ. സജ്ന, ഡോ. അമ്പിളി എന്നിവരടങ്ങിയ പാനലാണ് അർഹരായവരെ കണ്ടെത്തിയത്. ഓൺലൈനായി നടന്ന ചടങ്ങിൽ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമടക്കം നിരവധി പേർ പങ്കെടുത്തു.