120 അടി കഴിഞ്ഞു

കുമളി: ശക്തമായ മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 120. 60 അടിയിൽ എത്തി. ഒറ്റ ദിവസം കൊണ്ട് 2.70 അടി ജലമാണ് ഉയർന്നത്. അണക്കെട്ട് പരിസരത്ത് മഴ കൂടുതലായി ലഭിക്കുന്നതും നീരോഴുക്ക് കൂടുന്നതും ഇനിയും ജലനിരപ്പ് അതിവേഗം ഉയരാനാണ് സാദ്ധ്യത. സുപ്രീകോടതി മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി 142 അടിയാകാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കേരള സർക്കാർ ഇക്കാര്യത്തിൽ വിയോജിണ്ട് രേഖപ്പെടുത്തിയിരുന്നു. പരമാവധി132 അടിയിൽകൂടുതലായാൽ അണക്കെട്ടിന് ബലക്ഷയമുൾപ്പടെയുള്ളവ ഉണ്ടാകുമെന്നവാദം നിലനിൽക്കവെയാണ് ജലനിരപ്പ് ഉയരുന്നത്. തേക്കടിയിൽ 50.4 മീല്ലീമീറ്റർ മഴയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇന്നലെയും ശക്തമായ മഴയാണുണ്ടായത്.6585 ഘനയാടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ ഇതിൽ 933 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ട് പൊകുന്നത്.മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ഒഴുക്കി കൊണ്ട് പോകുന്ന ജലം സംഭരിക്കുന്ന വൈഗൈ അണക്കെത്തിലെ ജലനിരപ്പ് 30. 32 അടിയാണ് .പരമാവധി സംഭരണ ശേഷി 71 അടിയാണ്. വൈഗൈ അണക്കെട്ടിൽ 0.2 മിലീ മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.