ചെറുതോണി :തങ്കമണി റോഡിൽ മരിയാപുരത്ത് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകട ഭീഷണി ഉയർത്തുന്നു. ചൊവ്വാഴ്ച്ച രാത്രിയുണ്ടായ ശക്തമായ മഴയേതുടർന്നാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് . 15 മീറ്ററോളം നീളത്തിൽ കരിങ്കൽകെട്ട് ഇടിഞ്ഞു വീണതോടെ ഏതു നിമിഷവും റോഡ് പൂർണ്ണമായി തകർന്നു ഗതാഗതം നിലക്കുമെന്ന സ്ഥിതിയിലാണ്. ടാറിംഗ് ഭാഗം ദൃശ്യമാണങ്കിലും അടിഭാഗത്തേ മണ്ണ് ഒലിച്ചുപോയതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾഅപകടത്തിന് സാദ്ധ്യതയുണ്ട്' .ഇടുക്കി തങ്കമണി റോഡ് ഒരു വർഷം മുൻപാണ് ബി.എം ആന്റ് ബി.സി. നിലവാരത്തിൽ പൂർത്തീകരിച്ചത്.