മറയൂർ: ആഞ്ഞടിച്ച കാറ്റിൽ മറയൂർ കാന്തല്ലൂർറോഡിൽ ഗവ. ഹൈസ്‌കൂളിന് സമീപം വൈദ്യുതപോസ്റ്റ് കാറിന്റെ മുകളിൽ വീണു, കാറിലുണ്ടായിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.കോട്ടക്കുളം സ്വദേശി ജഗദീഷ് (39) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11 നോടെയാണ് പ്രദേശത്ത് മഴക്കൊപ്പം കനത്ത കാറ്റ് അനുഭവപ്പെട്ടത്. ഈ സമയത്ത് മറയൂർ നിന്നെത്തിയവേളയിലാണ്പോസ്റ്റ് വീണത്. കാറിന്റെ മുൻവശത്തുള്ള ചില്ല് പൂർണമായും മുൻവശം ഭാഗികമായും തകർന്നു.
മറയൂർമേഖലയിൽ അനുഭവപ്പെടുന്ന കനത്ത മഴയിലും കാറ്റിലും കാന്തല്ലൂർ പുത്തൂർ ഗ്രാമലെ കവാട ഭാഗം ഇടിഞ്ഞിറങ്ങി വീടുകൾ അപകടാവസ്ഥയിൽ. നൂറ്റമ്പതോളം വീടുകളുള്ള ഗ്രാമത്തിന്റെ കവാടഭാഗമാണിവിടം. ഗ്രാമത്തിന്റെ മുകൾ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന മലിനജലം കടന്ന്‌പോകുന്നത് വീടുകൾക്ക് സമീപത്തെ തകർന്ന് കിടന്ന കനാലിലൂടെയായിരുന്നു. ഇതാണ് മഴമൂലം നീരൊഴുക്ക് വർദ്ധിച്ച് ഇടിഞ്ഞിറങ്ങിയത്.
മറയൂർ സഹായഗിരിക്ക് സമീപം അതിശക്തമായ കാറ്റിൽഹോട്ടലിന്റെമേൽക്കൂര തകർന്ന് സമീപത്തുണ്ടായിരുന്നഹോട്ടലിന് മുകളിലുംറോഡിലുമായി പതിച്ചു. സമീപത്തുണ്ടായിരുന്ന കുട്ടികളടക്കം നാലുപേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം. മേൽക്കൂരയായിട്ടിരുന്ന ഷീറ്റ് ആഗ്ലറോടുകൂടി കാറ്റിൽ പറന്ന് സമീപത്തെഹോട്ടലിന് മുകളിൽ പതിക്കുകയായിരുന്നു. കൂടാതെ സമീപ പ്രദേശങ്ങളിലെ വാഴ, തെങ്ങ്, കവുങ്ങ്‌പോലുള്ള വിളകളും കാറ്റത്ത് വ്യാപകമായി നശിച്ചു.
മുപ്പതോളംപോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം നിലച്ച് രണ്ട് ദിവസം പിന്നിടുന്നു. ചട്ടമൂന്നാർ, തലയാർ, ചിന്നവര, ദെണ്ഡുകൊമ്പ്, ചാനൽമേട്, പൊങ്ങംപള്ളി തുടങ്ങിയമേഖലകളിലാണ് കൂടുതലായുംപോസ്റ്റുകൾ തകർന്നിരിക്കുന്നത്.