കട്ടപ്പന: ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ഇരട്ടയാർ നാങ്കുതൊട്ടി കാരിക്കൂട്ടത്തിൽ അനീഷ് എബ്രഹാമിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് പുരയിടത്തിലെ പ്ലാവ് കടപുഴകി വീടിനു മുകളിൽ പതിച്ചത്. ശബ്ദം കേട്ട് അനീഷും കുടുംബാംഗങ്ങളും പുറത്തേയ്ക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അടുക്കള ഭാഗത്തെ ഷീറ്റുകൾ തകർന്നു. കൂടാതെ വീടിന്റെ ഭിത്തിക്കും വിള്ളൽ വീണിട്ടുണ്ട്. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം പി.ബി. ഷാജി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.