vinod

മറയൂർ: വീടിന് മുന്നിൽ നിർത്തിയിട്ടിരൂന്ന ഓട്ടോറിക്ഷയിൽ വിശ്രമിക്കുമ്പോൾ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു.കോവിൽക്കടവ് കോഴിമല വീട്ടിൽ കെ കെ വിനോദ് (49) ആണ് മരിച്ചത്.ടാക്സി ഡ്രൈവറായിരുന്ന വിനോദ് സി ഐ ടി യു ഡ്രൈവേഴ്സ് യൂണിയൻ പ്രവർത്തകനും സി പി എം ലോക്കൽ കമ്മറ്റി അംഗവുമായിരുന്നു. കൊവിഡ് പരിശോധനക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിവാഹിതനാണ്. പിതാവ്. കരുണാകരൻ, മാതവ് ചന്ദ്രിക. സഹോദരങ്ങൾ :വിദ്യാധരൻ, വിജയ.