നെടുങ്കണ്ടം: പനി ബാധിച്ച മരിച്ച വീട്ടമ്മക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ സമ്പർക്ക പട്ടിക പൂർത്തിയാക്കാൻ ആരോഗ്യ പ്രവർത്തകർ
നെടുങ്കണ്ടം പൊലീസിന്റെ സഹായം തേടി. ഇത് സംബന്ധിച്ച് നെടുങ്കണ്ടം
പൊലീസിന് കെ.പികോളനി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ കത്ത് നൽകി. സമ്പർക്ക പട്ടികയിൽ നെടുങ്കണ്ടം, കട്ടപ്പന, തൂക്കുപാലം മേഖലയിലെ നിരവധി വ്യാപാരസ്ഥാപനങ്ങളും ആശുപത്രികളും ഉൾപ്പെട്ടതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇവിടങ്ങളിൽ നിന്നും ശരിയായ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് നൽകാൻ മടി കാണിക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കൂടാതെ രണ്ടാം സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന
രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ പ്രാഥമിക പട്ടികയിലേക്ക്
മാറ്റി. ഇതിനാൽ സമ്പർക്ക പട്ടികയുടെ പൂർണരൂപം തയാറാക്കാൻ
സഹായിക്കണമെന്ന് അഭ്യർഥിച്ചാണ് മെഡിക്കൽ ഓഫീസർ നെടുങ്കണ്ടം
പൊലീസിനെ സമീപിച്ചത്.