കൃഷി നാശം വ്യാപകം
വെള്ളത്തൂവൽ : കനത്ത മഴയും കാറ്റും വെള്ളത്തൂവൽ, മുതുവാൻകുടി , ശെല്ലാം പാറ, മേരിലാന്റ് പ്രദേശങ്ങളിൽ കൃഷി ദേഹണ്ഡങ്ങൾക്ക് കനത്ത നാശം .ഇക്കഴിഞ്ഞ ദിവസം പുലർച്ചെ ആഞ്ഞുവീശിയ കാറ്റിൽ വെള്ളത്തൂവലിൽ പൂത്തലനിരപ്പ് ഉറുമ്പിൽ വിനോദിന്റെ വീട് പൂർണ്ണമായും തകർന്നു .ശബ്ദം കേട്ട് ഉറക്കം ഉണർന്ന വിനോദും ഭാര്യ സുജി മകൾ
ശ്രീദേവി എന്നിവർ ഇറങ്ങി ഓടിയതി നാൽ ആളഅപായം ഒന്നും ഉണ്ടായില്ലകനത്ത കാറ്റിൽ മരങ്ങൾ ഒടിഞ്ഞു വീണും മലയിടിഞ്ഞും മേരിലാന്റ്, മുതുവാൻകുടി, ശെല്ലിയാംപാറ പ്രദേശങ്ങളിൽ നൂറുകണക്കിന്കർഷകരുടെ ഏക്കറുകണക്കിന് ഏത്തവാഴകൃഷിയും, ഏലവും വ്യാപകമായി നശിച്ചിട്ടുണ്ട് വൈദ്യുതി ലൈനിൽ മരങ്ങൾ വീണ്കുത്തുപാറ ,മുതുവാൻകുടി മേരിലാന്റ് ശെല്ലിയാംപാറ വിമലാസിറ്റി, പ്രദേശ ങ്ങളിൽ വൈദ്യുതി വിതരണവും താറുമാറായിട്ടുണ്ട്.