തൊടുപുഴ: ഒമ്പത് കുടുംബങ്ങളിലെ 27 പേരുൾപ്പടെ 39 പേർക്ക് ജില്ലയിൽ കൊവിഡ് - 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ് 33 പേർക്കും രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. ബുധനാഴ്ച 58 പേർ ജില്ലയിൽ രോഗമുക്തി നേടി. 285 പേർ ജില്ലയിൽ ചികിത്സയിലുണ്ട്.


ഏലപ്പാറയിൽ കുടുംബത്തിൽ 6

ജൂലായ് 30ന് വൈറസ് ബാധ സ്ഥിരീകരിച്ച ഏലപ്പാറയിലെ പച്ചക്കറി- പലചരക്ക് മൊത്ത വ്യാപാരിയുടെ കുടുംബത്തിലെ ആറ് പേർക്കു കൂടി രോഗം പകർന്നു. അച്ഛൻ (76), ഭാര്യ (42), രണ്ട് ആൺ മക്കൾ (21, 18), മകൾ (13), സഹോദരൻ (49) എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇടവെട്ടിയിൽ കുടുംബത്തിൽ നാല്

കഴിഞ്ഞ ദിവസം ഇടവെട്ടിയിൽ രോഗം സ്ഥിരീകരിച്ചയാളുടെ കുടുംബത്തിലെ നാല് പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. അമ്മ (85), ഭാര്യ (48), രണ്ട് പെൺമക്കൾ (17, 12) എന്നിവർക്കാണ് രോഗം പകർന്നത്.


മൂന്നാർ, പെരുവന്താനം, ചക്കുപള്ളം
ജനറൽ ആശുപത്രി ക്വാർട്ടേഴ്‌സിലെ താമസക്കാർക്കാണ് മൂന്നാറിൽ രോഗം പകർന്നിരിക്കുന്നത്. അച്ഛൻ (53), മകൻ (26), ബന്ധുവായ പെൺകുട്ടി(19) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരിൽ നഴ്‌സായി ജോലി ചെയ്യുന്ന പെരുവന്താനം സ്വദേശിയുടെ മൂന്ന് കുടുംബാംഗങ്ങൾക്കും രോഗം പകർന്നു. ഭർത്താവ് (46), മകൻ (17), അമ്മ (64) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്. ചക്കുപള്ളത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയ്ക്കും (49) മക്കൾക്കുമാണ് (20, 24) രോഗം സ്ഥിരീകരിച്ചത്.


കരിങ്കുന്നം, അറക്കുളം, നെടുങ്കണ്ടം
കരിങ്കുന്നത്തെ ഒരു കുടുംബത്തിലെ അമ്മയ്ക്കും (53) മകനുമാണ് (34) സമ്പർക്കത്തിലൂടെ രോഗം പകർന്നിരിക്കുന്നത്. പനിബാധിച്ചു മരിച്ച സ്ത്രീയുടെ മകനും(31) മരുമകൾക്കുമാണ് (24) വൈറസ് ബാധയുണ്ടായിരിക്കുന്നത്. അറക്കുളത്ത് ഒമ്പതുകാരനും വയോധികനുമാണ് (68) രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചയാളുടെ അച്ഛനും മകനുമാണ്. മറ്റൊരു കരിങ്കുന്നം സ്വദേശി (67), ഉപ്പുതറ സ്വദേശി (15), വാഴത്തോപ്പിലെ ഒരു അന്യസംസ്ഥാന തൊഴിലാളി (23) എന്നിവർക്കും സ്മ്പർക്കത്തിലൂടെ രോഗം പകർന്നു.


ഉറവിടമറിയാത്തവർ
 ചിന്നക്കനാൽ സ്വദേശിനി (20)
 കഞ്ഞിക്കുഴി സ്വദേശിനി (54)
 ചുമട്ടുതൊഴിലാളിയായ തൊടുപുഴ തൊണ്ടിക്കുഴ സ്വദേശി (43)

ആഭ്യന്തര യാത്ര
 തമിഴ്‌നാട്ടിൽ നിന്നെത്തിയ ദേവികുളം സ്വദേശിനി (48)
 കമ്പത്ത് നിന്നെത്തിയ കുമളി സ്വദേശിനി (21)
 തമിഴ്‌നാട്ടിൽ നിന്ന് രാജകുമാരിയിലെത്തിയ സ്ത്രീകൾ (50, 15)
 ആന്ധ്രയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ മുപ്പത്തഞ്ചുകാരിയും 15 കാരിയും