തൊടുപുഴ : ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിലെ വിവിധ ബ്ളോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് ദിവസ വേതനാടിസ്ഥാനത്തിൽ വെറ്ററിനറി സർവ്വീസ് പ്രൊവൈഡർമാരുടെ നിയമനം നടത്തുന്നതിന് അംഗീകൃ സർവ്വകലാശാലകളിൽ നിന്നും ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാരെ തിരഞ്ഞെടുക്കുന്നു. താത്പര്യമുള്ള അപേക്ഷകർ പൂർണ്ണമായ ബയോഡേറ്റ,​ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,​ പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,​ വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം 7 ന് രാവിലെ 11 ന് മങ്ങാട്ടുകവല മൃഗാശുപത്രിയിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.