തൊടുപുഴ: കൊവിഡ് ഭീഷണിയിൽ ഗവൺമെന്റ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ചെറുകിട വ്യവസായ-വ്യാപാരമേഖലയിൽ ഉണ്ടായ കടുത്ത മാന്ദ്യം കണക്കിലെടുത്ത് കെട്ടിട വാടകയിൽ തൽക്കാലം അൻപത് ശതമാനം ഇളവ് വരുത്തി സഹായിക്കാൻ കെട്ടിട ഉടമകൾ തയ്യാറാകണമെന്ന്‌കേരള പ്രിന്റേഴ്സ് അസോസിയേഷൻ തൊടുപുഴമേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിട ഉടമകൾക്ക് ബിൽഡിംഗ് ടാക്സ് കുറച്ചുകൊടുക്കാൻ ഗവൺമെന്റും തദ്ദേശ സ്ഥാപനങ്ങളും തയ്യാറാകണം.
പ്രിന്റേഴ്സ് അസോസിയേഷൻമേഖലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗം ഓൺലൈനിൽ ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്തു.ചെറുകിട വ്യവസായങ്ങളെലോക്ടൗൺ മൂലമുണ്ടായ വൻ തകർച്ചയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വ്യാപാര-വ്യവസായ ഉത്പ്പന്നങ്ങളുടെ തള്ളിക്കയറ്റത്തിൽ നിന്നും സംരക്ഷിക്കാൻ പ്രത്യേക സ്വദേശി സംരക്ഷണ ഗ്രാന്റ് അനുവദിക്കാൻ പാർലമെന്റിൽ ക്രമപ്രശ്നം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ പ്രിന്റിംഗ്‌മേഖല തകർച്ചയിൽ ആയ ഈ സമയത്ത് നടക്കുവാൻപോകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പിൽ അന്യ സംസ്ഥാനങ്ങളിലെ പ്രിന്റിങ്ങുകൾ പാടെ ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണമെന്നുംയോഗം ആവശ്യപ്പെട്ടു.
മേഖലാ പ്രസിഡന്റ്‌ടോം ചെറിയാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രിസിഡന്റ് മധു തങ്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ, സംസ്ഥാന സെക്രട്ടറി ഇ.വി രാജൻ, ജില്ലാ ജനറൽ സെക്രട്ടറിജോയി ഉദയ, സംസ്ഥാന കമ്മിറ്റി അംഗം ബിജികോട്ടയിൽ,മേഖലാ വൈസ് പ്രസിഡന്റ്‌പോൾസൺ ജെമിനി എന്നിവർ പ്രസംഗിച്ചു.മേഖലാ ജനറൽ സെക്രട്ടറിജോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.