തൊടുപുഴ: പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പത്താം തരം വിജയിച്ച മുഴുവൻ പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്കും പ്ലസ് വൺ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ പ്രവേശനം ഉറപ്പാക്കുന്നതിന് വേണ്ടി ഐ.റ്റി.ഡി.പി യുമായി ചേർന്ന് സ്റ്റെപ്പ് 2020 സമഗ്രശിക്ഷ ഇടുക്കി നടപ്പിലാക്കി.
ജില്ലയിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്ത കുടികളിൽ എസ്.ടി പ്രോമട്ടർമാർ അപേക്ഷ ഫോറത്തിന്റെ മാതൃക, സ്‌കൂൾ - കോഴ്സ് വിവരങ്ങൾ ഹോസ്റ്റൽ ലഭ്യത എന്നിവയുടെ ലിസ്റ്റ് എത്തിച്ച് വാങ്ങി ബി.ആർ.സികളിൽ എത്തിച്ച് ഡേറ്റ എൻട്രി നടത്തുന്നു.
ഇന്റർനെറ്റ് ലഭ്യതയുള്ള ഇടങ്ങളിലെ പ്രദേശിക പഠന കേന്ദ്രങ്ങളിൽ കുട്ടികളേയും, രക്ഷിതാക്കളേയും മുൻകൂട്ടി അറിയിച്ച് കൊവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഡെറ്റ എൻട്രി നടത്തുന്നു.
മുഴുവൻ കുട്ടികളേയും പ്രവേശനം ഉറപ്പുവരുത്തുന്നതിനായി അപേക്ഷ ഓൺലൈൻ സമർപ്പണം മുതൽസ്‌കൂൾ, ഹോസ്റ്റൽ പ്രവേശനം വരെയുള്ളകാര്യങ്ങൾ ഓരോ കുട്ടികളേയും ട്രാക്ക്‌ചെയ്യുന്നതിനുള്ള പ്രത്യേക രീതി ജില്ലയിലെ എട്ട് ബി.ആർ.സികളിൽ ക്രമീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ബിന്ദുമോൾ ഡി അറിയിച്ചു.