ചെറുതോണി : കെ പി സി സി യുടെ മുൻ പ്രസിഡന്റെയിരുന്ന പ്രൊഫ.കെ എം ചാണ്ടിയുടെ ജന്മശതാബ്ദ്ധി ആഘോഷങ്ങൾക്ക് ജില്ലയിൽ തുടക്കമായി. . ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം അഡ്വ. ഇ എം ആഗസ്തി നിർവ്വഹിച്ചു . ഡി. സി. സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിം കുട്ടി കല്ലാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനസെക്രട്ടറി എം ഡി അർജുനൻ, ജോയി വർഗ്ഗീസ്, പി ഡി ജോസഫ്, എം ടി തോമസ് തുടങ്ങിയവർ സംസാരിച്ചു.