തൊടുപുഴ :ജില്ലയിൽ ഇന്നലെ 58 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 47 പേർ രോഗമുക്തരായി. ഇതിൽ 24 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. തൊടുപുഴ സ്വദേശികളായ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതിൽ ഒരാൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയാണ് (29). തൊടുപുഴ സ്വദേശികളായ പുരുഷനും (36) സ്ത്രീയുമാണ് (52) മറ്റുള്ളവർ. 20 പേർ രോഗമുക്തി നേടി. ജില്ലയിൽ 285 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
മൂന്നാറിൽ ഞെട്ടിക്കുന്ന കണക്ക്
ഒമ്പതു വയസു വീതമുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ 20 പേർക്ക് ഒറ്റ ദിവസം കൊവിഡ്- 19 സ്ഥിരീകരിച്ചതോടെ മൂന്നാറിൽ ജാഗ്രതയേറി. രോഗികളിൽ 11 പേർ തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ്. പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ടുപേർക്കും ഒരു ഉത്തരാഖണ്ഡ് സ്വദേശിക്കും രോഗമുണ്ട്. ഒരാൾ എറണാകുളം സ്വദേശിയാണ്. കൂടാതെ മൂന്നാർ സ്വദേശിയായ ഒരു യുവാവിന്റെയും (29) വൃദ്ധയുടെയും (70) യുവതിയുടെയും (32) അന്യസംസ്ഥാനത്ത് നിന്നെത്തിയ സ്ത്രീയുടെയും (59) പരിശോധനാഫലം പോസിറ്റീവായി. രണ്ട് ദേവികുളം സ്വദേശിനികൾക്കും (26, 58) സമ്പർക്കബാധ സ്ഥിരീകരിച്ചു.
നെടുങ്കണ്ടം, ഉടുമ്പൻചോല മേഖലകളിൽ 15 പേർ
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ പുരുഷന്മാർക്കും (46, 21, 23) സ്ത്രീകൾക്കും (36, 72) പുറമെ ചോറ്റുപാറ സ്വദേശിക്കും (55) രോഗം സ്ഥിരീകരിച്ചു. ഉടുമ്പൻചോലയിൽ ഒരു വയസുകാരന്റെയും ഏഴു വയസുകാരിയുടെയും പരിശോധനാഫലവും പോസിറ്റീവായി. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഉടുമ്പൻചോല സ്വദേശിയായ 85 കാരൻ, 15 കാരൻ, 36 കാരി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഉടുമ്പൻചോല താലൂക്കിലെ കരുണാപുരത്ത് അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലുപേരുടെയും (പുരുഷൻ: 40, 42, 18, സ്ത്രീ: 31) വിദേശദത്ത് നിന്നെത്തിയ ഒരാളുടെയും (47) സ്രവപരിശോധനാഫലവും പോസിറ്റീവായി.
ആശങ്കയൊഴിയാതെ കുമളി
കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ യുവാവിനും (40) സ്ത്രീകൾക്കുമാണ് (22, 62, 67) രോഗം. വണ്ടിപ്പെരിയാറിലും ഒരു പുരുഷനും (21) സ്ത്രീക്കും (26) രോഗം സ്ഥിരീകരിച്ചു.
മറ്റു രോഗബാധിതർ
കൊന്നത്തടി സ്വദേശി (43), ഏലപ്പാറയിൽ വിദേശത്ത് നിന്നെത്തിയ യുവാവ് (33) ഉൾപ്പെടെ മൂന്നുപേർ(41, 32, 13), പീരുമേട് സ്വദേശി(38). ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി (20), മറയൂർ സ്വദേശി (68), പാമ്പാടുംപാറ സ്വദേശി (22), വണ്ണപ്പുറം സ്വദേശിനി (44) എന്നിവരുടെ പരിശോധനാഫലവും പോസിറ്റീവായി.
ഇവർ രോഗമുക്തർ
മുള്ളരിങ്ങാട് സ്വദേശികളായ പുരുഷന്മാരും (58, 68) സ്ത്രീകളും (21, 52, 33, 60), കുമളി സ്വദേശി (47), നാരകക്കാനം സ്വദേശിനി (52), രാജാക്കാട് സ്വദേശിനികൾ (82, 46), മൂന്നാർ സ്വദേശിനി (17), പുറപ്പുഴ സ്വദേശികളായ ദമ്പതികളും (60, 52) മകനും (29), വണ്ണപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (പുരുഷൻ 80, സ്ത്രീ 30, മൂന്നു വയസുകാരൻ), കരിങ്കുന്നം സ്വദേശിനി (34), കരിമ്പൻ സ്വദേശി (35), കരിമ്പൻ സ്വദേശിനി (33).