സ്വരാജ് : സ്വരാജ് സയൺ പബ്ളിക് സ്കൂളിൽ സയൺ ഡേ ആഘോഷം നടത്തി.. ഓൺലൈൻ പ്ളാറ്റ്ഫോമിലാണ് ആഘോഷം നടത്തിയത്..പൂർണ്ണമായും ഓൺലൈനിൽ നടത്തിയ ആഘോഷം പ്രസംഗം, ഡാൻസ്, സംഗീതം, ചിത്രരചന, കഥ, പദ്യപാരായണം തുടങ്ങിയ കുട്ടികളുടെ കലാപരിപാടികൾ ആസ്വാദ്യകരമായി.. സ്കൂൾ മാനേജർ ഫാ. ഇമ്മാനുവേൽ കിഴക്കേത്തലയ്ക്കൽ സന്ദേശം നൽകി.. പ്രിൻസിപ്പാൾ ഫാ.ജെയിംസ് ജോസഫ് ആശംസകൾ പറഞ്ഞു.അദ്ധ്യാപകരായ ഷൈനി മാത്യു, അനീറ്റ ഷാർമിലി, നോയില ഷാ, അർച്ചന രാജേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.