ചെറുതോണി: വത്തിക്കുടി ഇരട്ടയാർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പന്തം മക്കൽ പടിയിൽ ഉരുൾപൊട്ടി. രണ്ട് കിലോമീറ്ററിലതികം ദൂരം മണ്ണിടിഞ്ഞ് വീണ്ടു. ജയിംസ് മൂലെ, വിനോദ് മേലാട്ട് എന്നിവരുടെ പുരയിടമാണ് ഒലിച്ച് പോയത്. ആളപയം ഒന്നും തന്നെയില്ലെങ്കിലും വീണ്ടും ഉരുൾപൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ഏഴ് ഓളം കൂടുബങ്ങളെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചു. ബഥേലിൽ മണിയങ്ങാട്ട് ജോർജ്ജ്കുട്ടിയുടെ വീടിന്റെ സംരക്ഷണഭിത്തിയും പൂർണ്ണമായും ഇടിഞ്ഞു വീണു. വീട് അപകടത്തിലായിരിക്കുകയാണ്. കുറവൻപറമ്പിൽ വാസവന്റെ വീടിനും മണ്ണിടിച്ചിലിൽ കേടുപാടുകൾ സംഭവിച്ചു.