തൊടുപുഴ: മരത്തിന്റെ ശിഖരം മുറിയ്ക്കാൻ കയറിയ ചെത്ത്‌തൊഴിലാളി മരത്തിൽ നിന്നു വീണു മരിച്ചു. ഉടുമ്പന്നൂർ മൂലയിൽ (ഈറ്റയ്ക്കൽ) ഷാജി(കണ്ണൻ-48)യാണ് മരിച്ചത്. ഉടുമ്പന്നൂർ കുരുമ്പുപാടത്ത് ഇന്നലെ ഉച്ചയോടെ 1.30 ഓടെയായിരുന്നു അപകടം. ചെത്തുന്ന പനയുടെ സമീപത്തെ മരത്തിൽ കയറിയ ഷാജി കാൽവഴുതി വീഴുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കൊവിഡ് ഫലം ലഭിച്ചതിനു ശേഷം ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ ദീപ. മക്കൾ: ശിൽപ്പ, നന്ദന (ഇരുവരും വിദ്യാർഥികൾ)